Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2026 11:29 AM IST Updated On
date_range 19 July 2026 11:29 AM ISTഇറാന്‍ ആക്രമണം; സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്-പാകിസ്താൻ മന്ത്രിമാർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മേഖലാതലത്തിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്-പാകിസ്താൻ മന്ത്രിമാർ. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യം, അതിന്റെ പ്രത്യാഘാതങ്ങൾ, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ എന്നിവ ഇരുവരും അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സാഹചര്യം നിയന്ത്രിക്കുന്നതിലും, പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന നയതന്ത്രപരമായ പരിഹാരങ്ങൾ ശക്തിപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

