Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന്റെ ആക്രമണം; കുവൈത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് കിരീടാവകാശിയുമായി ടെലിഫോൺ സംഭാഷണം നടത്തി
ഇറാന്റെ ആക്രമണം; കുവൈത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. സംഭാഷണം ഫലപ്രദമായിരുന്നു. കുവൈത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ആ ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

പ്രാദേശിക സമാധാനവും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഞങ്ങൾ അടിവരയിട്ടു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കുവൈത്ത് നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയെ അഭിനന്ദിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran attack; India expresses support for Kuwait
Next Story