ഇറാൻ ആക്രമണം; വൈദ്യുതി ഉൽപ്പാദന കേന്ദ്രം സന്ദർശിച്ച് വകുപ്പ് മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഇറാൻ ആക്രമണം ഉണ്ടായ വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ കേന്ദ്രത്തിൽ വകുപ്പ് മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം സന്ദർശിച്ചു. കുവൈത്ത് ഫയർ ഫോഴ്‌സുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ഏകോപിപ്പിച്ച് അടിയന്തര സേനാ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.
അടിയന്തര സേവനം, അഗ്നിശമന വിഭാഗം, എൻജിനീയറിങ്, സാങ്കേതിക വിഭാഗം എന്നിവരുടെ പ്രവർത്തനങ്ങളെ അൽ മുഖൈസീം പ്രശംസിച്ചു. അവരുടെ വേഗത്തിലുള്ള പ്രതികരണത്തെയും കാര്യക്ഷമമായ കൈകാര്യത്തെയും അഭിനന്ദിച്ച അദ്ദേഹം, അറ്റകുറ്റപ്പണികൾ തുടരാൻ നിർദേശിച്ചു.
ആറ് മണിക്കൂർ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ സംഘങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, സാങ്കേതിക സംഘങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിലും ബാധിക്കപ്പെട്ട കേന്ദ്രങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

