Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈത്തിലെ സുപ്രധാന...

കു​വൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ശ്രമം; പ്രതിരോധിച്ച് സൈന്യം

text_fields
bookmark_border
കു​വൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ശ്രമം; പ്രതിരോധിച്ച് സൈന്യം
cancel

കുവൈത്ത് സിറ്റി: കു​വൈത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ശ്രമം. ഇന്ന് പുലർച്ചെ മുതൽ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ ഡ്രോണുകൾ കണ്ടെത്തിയതായും അവയെ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സുപ്രധാനമായതും സൈനികവുമായ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ്റെ തുടർച്ചയായ ആക്രമണോത്സുക നടപടികൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ പ്രസ്താവനയിൽ അറിയിച്ചു.ശത്രുലക്ഷ്യങ്ങളെ നേരിട്ട് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് അവശിഷ്ടങ്ങൾ വീണ് ഭൗതികനാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സായുധ സേന അതീവ ജാഗ്രതയിലാണെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നത് തുടരുമെന്നും കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsattack attemptIranian DroneKuwait
News Summary - കു​വൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ശ്രമം
Next Story