ഇറാൻ-അമേരിക്ക സംഘർഷം: അതിജാഗ്രതയിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ മിസൈൽ വർഷിച്ച പശ്ചാത്ത ലത്തിൽ കുവൈത്ത് അതിജാഗ്രതയിൽ. കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പുകൾ ഇറാൻ ലക്ഷ്യ മിടുമോ എന്ന ആശങ്കയാണ് നേരിയ തോതിലെങ്കിലും പങ്കുവെക്കപ്പെടുന്നത്. നേരത്തേ ഇറാനിലെ ഖുദ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ കുവൈത്തിലെ സൈനിക ക്യാമ്പാണ് അമേരിക്ക ഉപയോഗിച്ചതെന്ന വാർത്ത പ്രചരിച്ച ഘട്ടത്തിൽ തന്നെ ഇത് നിഷേധിച്ച് കുവൈത്ത് രംഗത്തെത്തിയിരുന്നു. ഇറാൻ സ്ഥാനപതിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തുകയും ചെയ്തു.
അതേസമയം, പ്രത്യക്ഷ ഭീഷണി ഇപ്പോഴില്ല. ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഉൾപ്പെടുന്നില്ല. നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനൊപ്പം യുദ്ധം ഉണ്ടായാലുള്ള സ്ഥിതി കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കവും കുവൈത്ത് നടത്തുന്നു. ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യ വസ്തുക്കളും കുവൈത്ത് ശേഖരിച്ചുവെച്ചിട്ടുണ്ട്. കര, വ്യോമ, കടൽ നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച രാവിലെ ഇറാൻ നടത്തിയ ആക്രമണത്തിന് അമേരിക്കയുടെ മറുപടി എത്തരത്തിലാവും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. തിരിച്ചടിച്ചാൽ സമ്പൂർണ യുദ്ധമെന്നാണ് ഇറാെൻറ ഭീഷണി. അത്തരമൊരു അവസ്ഥയിൽ കുവൈത്ത് അടക്കം മേഖലയിലെ രാജ്യങ്ങളെല്ലാം ഭവിഷത്ത് അനുഭവിക്കേണ്ടിവരും. കുവൈത്ത് എക്കാലവും സമാധാനത്തിെൻറ സന്ദേശമാണ് നൽകുന്നത്. ഇനിയൊരു യുദ്ധത്തിന് മേഖലക്ക് കെൽപില്ലെന്നും എല്ലാവരും സമാധാനത്തിെൻറ പാതയിലേക്ക് വരണമെന്നുമാണ് അന്താരാഷ്ട്ര സമൂഹത്തിനൊപ്പം കുവൈത്തും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
