കുവൈത്ത് സിറ്റി: കുവൈത്തിലെ സിറിയൻ വംശജർക്ക് ഇഖാമ കാലാവധി നീട്ടിനൽകുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് പാർലമെൻറിലെ മനുഷ്യാവകാശ സമിതി അംഗം ഡോ. വലീദ് അൽ തബ്തബാഇ.
മനുഷ്യാവകാശ സമിതിയുടെ കഴിഞ്ഞദിവസം ചേർന്ന യോഗം രാജ്യത്തെ സിറിയക്കാർ അനുഭവിക്കുന്ന വിവിധ മാനുഷിക പ്രശ്നങ്ങൾ ചർച്ചചെയ്തതായി അദ്ദേഹം പറഞ്ഞു. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ നൂറുകണക്കിന് സിറിയക്കാരാണ് കുവൈത്തിലുള്ളത്. സംഘർഷഭരിതമായ നാട്ടിലെ സാഹചര്യത്തിൽ തിരിച്ചുപോകാൻ കഴിയാതെ കുവൈത്തിൽ കുടുങ്ങി ഇവരുടെ വിസ കാലാവധി തീരുകയാണുണ്ടായത്. തൊഴിൽ വിസയിൽവന്ന് ഇഖാമ കാലാവധി അവസാനിച്ചവരും സിറിയക്കാരിലുണ്ട്.
ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത ഈ വിഭാഗത്തോട് മാനുഷിക പരിഗണന കാണിക്കണമെന്ന നിർദേശമാണ് മനുഷ്യാവകാശ സമിതിക്കുള്ളത്. ഇത് പരിഗണിച്ച് സിറിയൻ പ്രശ്നം തീരുന്നതുവരെ ഈ വിഭാഗത്തിന് ഇഖാമ നീട്ടി നൽകാൻ സർക്കാർ നീക്കം നടത്തുന്നതായി തബ്തബാഈ കൂട്ടിച്ചേർത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 9:49 AM GMT Updated On
date_range 2017-05-28T15:19:06+05:30സിറിയക്കാർക്ക് ഇഖാമ നീട്ടി നൽകുന്നത് പരിഗണനയിൽ -–തബ്തബാഇ
text_fieldsNext Story