Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ഖാ​മ പു​തു​ക്കൽ:...

ഇ​ഖാ​മ പു​തു​ക്കൽ: കു​ത്തി​വെ​പ്പ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ആ​ലോ​ച​ന

text_fields
bookmark_border
Bihar woman gets two vaccine doses in five minutes
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ വി​സ പു​തു​ക്ക​ലി​ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നീ​ക്കം. ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

നി​ര​വ​ധി​പേ​ർ ഇ​നി​യും കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ർ​ശ​ന​നി​ല​പാ​ടി​ലേ​ക്ക്​ നീ​ങ്ങാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. കു​വൈ​ത്തി​ക​ളി​ലും നി​ര​വ​ധി​പേ​ർ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രാ​യി ഉ​ണ്ട്. 45,000 കു​വൈ​ത്തി​ക​ൾ ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത​ശേ​ഷം അ​പ്പോ​യി​ൻ​റ്​​മെൻറ്​ തീ​യ​തി​യി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​ല്ല.

ആ​ദ്യ ഡോ​സ്​ പോ​ലും സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണി​വ​ർ. ര​ജി​സ്​​ട്രേ​ഷ​ൻ പോ​ലും ന​ട​ത്താ​ത്ത​വ​രു​ണ്ട്. വാ​ക്​​സി​നേ​ഷ​ൻ രാ​ജ്യ​ത്ത്​ നി​യ​മം​മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കു​​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കി സ​മ്മ​ർ​ദം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. കു​വൈ​ത്തി​ക​ൾ​ക്ക്​ വി​ദേ​ശ​യാ​ത്ര​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ലൂ​ണു​ക​ൾ, 6000 ച​തു​ര​ശ്ര മീ​റ്റ​റി​ന്​ മു​ക​ളി​ൽ വി​സ്​​തൃ​തി​യു​ള്ള മാ​ളു​ക​ൾ, ക​ഫേ​ക​ൾ, ഹെ​ൽ​ത്​ ക്ല​ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും കു​ത്തി​വെ​പ്പ്​ മാ​ന​ദ​ണ്ഡ​മാ​ക്കി വ്യാ​ഴാ​ഴ്​​ച മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്തു.

ഭൂ​രി​ഭാ​ഗം​പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചാ​ലേ സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രൂ എ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ര​മാ​വ​ധി​പേ​രെ പ്രേ​രി​പ്പി​ക്കാ​ൻ വി​വി​ധ സ​മ്മ​ർ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം​പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ നീ​ക്കം. കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iqama RenewalCovid vaccine
News Summary - Iqama Renewal: Advice to make injection mandatory
Next Story