ഐ.പി.എഫ്.കെ വേൾഡ് ഫിസിയോതെറപ്പി ദിനാചരണം
text_fieldsകുവൈത്ത് സിറ്റി: വേൾഡ് ഫിസിയോതെറപ്പി ഡേയുടെ ഭാഗമായി ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റ്സ് ഫോറം കുവൈത്ത് (ഐ.പി.എഫ്.കെ) പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ദജീജ് മെട്രോ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കുവൈത്ത് ഫിസിയോതെറപ്പി അസോസിയേഷൻ (കെ.പി.ടി.എ) ട്രഷറർ ഡോ. അബീർ അജീൽ ഉദ്ഘാടനം ചെയ്തു. ഐ.പി.എഫ്.കെ പ്രസിഡന്റ് ഡോ. അനിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. കെ.പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. മറിയം അൽ മന്തീൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. കലാവതി, ഡോ. ഭൂപതി, ഡോ. ജോബി ടോം എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. ഡോ. ലക്ഷ്മി ദേവി ‘സ്ത്രീകളും വാർധക്യവും’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ഡോ. വിവേക്, ഡോ. രേവതി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. സീനിയർ ഫിസിയോതെറപ്പിസ്റ്റുകളായ ഡോ. ഹെർബർട്, ഡോ. ജോർജ് ജോസഫ്, ഡോ. മനോജ് ഈപൻ, ഡോ. വന്ദന എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ഡോ. കിരൺ നന്ദിയും രേഖപ്പെടുത്തി. പ്രവാസി യുവജനങ്ങളിൽ നേരത്തെയുള്ള മരണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും, സ്ട്രെസ്സ്, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവ്, ജീവിതശൈലിജന്യ രോഗങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ആരോഗ്യം മുൻകൂട്ടി സംരക്ഷിക്കുന്നതിലും രോഗങ്ങൾ നിയന്ത്രിക്കുന്നതിലും പുനരധിവാസം ഉറപ്പുവരുത്തുന്നതിലും ഫിസിയോതെറൃപ്പി നിർണായകമാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

