Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എഫ്.കെ ഫിസിയോതെറപ്പി ദിനം ആചരിച്ചു

text_fields
bookmark_border
ipfk
cancel
camera_alt

ഐ.പി.എഫ്.കെ സംഘടിപ്പിച്ച ഫിസിയോതെറപ്പി ബോധവത്കരണ പരിപാടിയിൽനിന്ന് 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ഫിസിയോതെറപ്പിസ്റ്റുകളുടെ കൂട്ടായ്മ ഇന്ത്യൻ ഫിസിയോതെറപ്പിസ്റ്റ് ഫോറം കുവൈത്ത് (ഐ.പി.എഫ്.കെ) ലോക ഫിസിയോതെറപ്പി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ഫേസ് ബുക്ക് ലൈവ് സംപ്രേക്ഷണ പ്രോഗ്രാമിൽ സ്പോർട്സ് ഫിസിയോതെറപ്പിയുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തി.

ഇന്ത്യൻ എംബസി കമ്യൂണിറ്റി സർവിസ് വിങ് നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ ഐ.പി.എഫ്.കെ അംഗവും സ്പോർട്സ് ഫിസിയോതെറപ്പി വിദഗ്ധരുമായ സൈഫ് അബ്ബാസ് (സഭ ഹോസ്പിറ്റൽ), റോഷൈൽ (മുബാറക് ഹോസ്പിറ്റൽ) എന്നിവർ സ്പോർട്സ് ഫിസിയോതെറപ്പിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കായിക രംഗത്ത് ഫിസിയോതെറപ്പിയുടെ പിന്തുണ എങ്ങനെ ഗുണകരമാക്കാം എന്നുള്ള സന്ദേശം നൽകുന്നതായിരുന്നു പ്രോഗ്രാം. മൂന്നുവർഷമായി പ്രവർത്തിച്ചുവരുന്ന ഐ.പി.എഫ്.കെക്ക് ഈയിടെയാണ് എംബസി രജിസ്ട്രേഷൻ ലഭിച്ചത്.

ഐ.പി.എഫ്.കെയുടെ വിവിധ ബോധവത്കരണ പ്രോഗ്രാമുകളുടെ ഔദ്യോഗികമായ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പ്രോഗ്രാമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാമിന് ഐ.പി.എഫ്.കെ പ്രസിഡന്റ് സി.കെ. മേഴ്സി, ജനറൽ സെക്രട്ടറി അനിൽ കുമാർ, വൈസ് പ്രസിഡന്റ് ജോബി ടോംസ്, അബ്ദുൽ ഹമീദ് പൂളക്കൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story