ഐവ, സ്റ്റുഡന്റ്സ് ഇന്ത്യ സ്റ്റുഡന്റ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
text_fieldsഐവ, സ്റ്റുഡന്റ്സ് ഇന്ത്യ സ്റ്റുഡന്റ് എക്സലൻസ് അവാർഡ് ഐവ പ്രസിഡന്റ് സെമിയ ഫൈസൽ കൈമാറുന്നു
കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ(ഐവ)കുവൈത്ത്, സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡന്റ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പത്ത്, പന്ത്രണ്ട് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്. ഓവറോൾ ടോപേഴ്സും സബ്ജക്ട് ടോപേഴ്സുമായ നൂറോളം കുട്ടികൾ അവാർഡ് ഏറ്റുവാങ്ങി.
ഐവ, സ്റ്റുഡന്റ്സ് ഇന്ത്യ സ്റ്റുഡന്റ് എക്സലൻസ് അവാർഡ് വിതരണ സദസ്സ്
അബ്ബാസിയ ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ ഐവ പ്രസിഡന്റ് സെമിയ ഫൈസൽ അധ്യക്ഷതവഹിച്ചു. കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കൺവീനർ ആയിഷ പി.ടി.പി അവാർഡ് വിതരണം നിയന്ത്രിച്ചു. നവാൽ ഫർഹീൻ ഖിറാഅത് നടത്തി. സൈബ അനീസ്, അസ് വ ഖാലിദ് എന്നിവർ ഗാനമാലപിച്ചു. സ്റ്റുഡൻസ് ഇന്ത്യ പ്രസിഡന്റ് മുറാദ് അൻവർ സഈദ് സ്വാഗതവും കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു.
കുവൈത്തിലെ സാമൂഹിക, സംഘടനാ പ്രതിനിധികളായ ഡോ.അമീർ അഹമ്മദ്, മുനവ്വർ മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ, ഷഫാസ്, മുഹമ്മദ് റാഫി, അഫ്സൽ ഖാൻ, മുന, ഫാത്തിമ നൗറീൻ നൗഷാദ്, ഡോ.സുസോവന സുജിത്ത് നായർ, ഷൈനി ഫ്രാങ്ക്, ശില്പ മോഹനൻ, ഡോ.ഷമീമ, ഡോ.ജൂബി ലിയോ, സിമി ബൈജു, ഡോ.തസ്നീം, ജസീന, അനു, ഡോ. നീതു മറിയം ചാക്കോ, സെമിയ ഫൈസൽ, ഫൈസൽ മഞ്ചേരി, വർദ അൻവർ, മെഹബൂബ അനീസ്, ഫിറോസ് ഹമീദ്, അൻവർ സഈദ്, സാബിഖ് യുസുഫ്, സിജിൽ ഖാൻ, നജ്മ ശരീഫ്, മുറാദ് അൻവർ സഈദ്, ഹയ്യാൻ നസീം എന്നിവർ അവാർഡ് ദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

