ഇസ്രായേൽ സ്ഥാപനം സന്ദർശിക്കാൻ ആഹ്വാനം; സ്കൂൾ ഉദ്യോഗസ്ഥനെ പുറത്താക്കി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ സ്ഥാപനം സന്ദർശിക്കാൻ ആഹ്വാനം ചെയ്ത സ്കൂൾ ഉദ്യോഗസ്ഥനെ പുറത്താക്കി. സ്ഥാപനം സന്ദർശിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത വിദേശ സ്കൂളിലെ അസി. ഡയറക്ടർക്കെതിരെയാണ് വിദ്യാഭ്യാസ മന്ത്രാലയം നടപടി. കുവൈത്തിലെ മറ്റു സ്കൂളുകളിൽ ചേരുന്നതിൽനിന്നും ഇയാൾക്ക് വിലക്കേർപ്പെടുത്തി.
സയണിസ്റ്റ് സ്ഥാപനം സന്ദർശിക്കാൻ വിദ്യാർഥികളോട് അസി. ഡയറക്ടർ ആവശ്യപ്പെട്ടതിനെത്തുടർന്ന് രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും പരാതി ലഭിച്ചതായും, തുടർന്ന് നിയമനടപടികൾ ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അഹ്മദ് അൽ വുഹൈദ പറഞ്ഞു.
സംഭവത്തിൽ സ്വകാര്യ സ്കൂൾ ഡിപാർട്ട്മെന്റും അന്വേഷണം ആരംഭിക്കുകയും ജീവനക്കാരന്റെ സേവനം അവസാനിപ്പിച്ചതും മറ്റു സ്കൂളുകളിൽ വിലക്കേർപ്പെടുത്തിയതും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്കൂളിനെതിരെയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും സ്കൂളിനോട് ആവശ്യപ്പെട്ടു. സ്കൂളിലെ അസി.ഡയറക്ടറുടെ പ്രവൃത്തിയിൽ വിദ്യാഭ്യാസ മന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിച്ചു. ഇസ്രായേൽ അനുഭാവം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും വക്താവ് അഹ്മദ് അൽ വുഹൈദ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

