ലോക ഗവൺമെന്റ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം
text_fieldsപ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് യു.എ.ഇ അംബാസഡർകൊപ്പം
കുവൈത്ത് സിറ്റി: ഫെബ്രുവരിയിൽ യു.എ.ഇയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന് ക്ഷണം. ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഔദ്യോഗികമായി ക്ഷണിച്ചു.
ബയാൻ പാലസിൽ നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമദ് അൽ നെയാദി ക്ഷണക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് ദഖീൽ അൽ ദഖീലും പങ്കെടുത്തു.‘ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് 2024ലെ ലോക ഗവൺമെന്റ് ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, നേതാക്കൾ എന്നിവരെ ഉച്ചകോടി ഒരുമിപ്പിക്കും.

