ഒമാനിൽ നിക്ഷേപമിറക്കുമെന്ന് കുവൈത്ത്
text_fieldsഒമാൻ അംബാസഡർ ഡോ. സാലിഹ് ഖറൂസിയും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ആക്ടിങ് മാനേജിങ് ഡയറക്ടർ ബദർ അൽ അജീലും
കുവൈത്ത് സിറ്റി: ഒമാനിൽ നിക്ഷേപമിറക്കാൻ ഒരുങ്ങി കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട രണ്ടാമത് യോഗം കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ഖറൂസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.
സാമ്പത്തിക വിദഗ്ധരും വിവിധ മേഖലകളിലെ ബിസിനസ് പ്രമുഖരും സംബന്ധിച്ചു. തുടർചർച്ചകൾ വരുന്ന മാസങ്ങളിൽ നടക്കും. വിനോദസഞ്ചാരം, ഭക്ഷ്യവ്യവസായം, ലോജിസ്റ്റിക്സ്, ഉൗർജം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഒമാനിൽ ഏറെ അവസരങ്ങളുണ്ടെന്ന് കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ആക്ടിങ് മാനേജിങ് ഡയറക്ടർ ബദർ അൽ അജീൽ പറഞ്ഞു.

