സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച കേസിൽ അന്വേഷണ സമിതി
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ സമിതിക്ക് രൂപം നൽകി. ഔദ്യോഗിക സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിന് നേരത്തെ നിരവധി പ്രതികളെ ആന്റി-ഇലക്ട്രോണിക് ക്രൈംസ് ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
കുവൈത്ത് സർവകലാശാല പ്രതിനിധികളെയും വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വൈദ്യുതി-ജല പ്രതിനിധികളെ ഒഴിവാക്കി. നേരത്തേ വൈദ്യുതി-ജല ഉദ്യോഗസ്ഥരും കുറ്റാരോപിതരായതിനെ തുടര്‍ന്നാണ് സമിതിയില്‍ നിന്നും മന്ത്രാലയം പ്രതിനിധികളെ ഒഴിവാക്കിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

