കുവൈത്തിൽ പരിശോധന തുടരുന്നു; 212 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ ട്രാഫിക് പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 212 വാഹനങ്ങളും 45 സൈക്കിളുകളും പിടിച്ചെടുത്തു. 53 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 5773 വാഹനാപകടവും റിപ്പോർട്ടു ചെയ്തു. 2698 ചെറിയ അപകടങ്ങളും 321 ഗുരുതര അപകടങ്ങളും ഉൾപ്പെടെയാണ് 5773 അപകടങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയതെന്ന് അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു.
താമസനിയമം ലംഘിച്ച 11 പേരെയും തിരിച്ചറിയൽ രേഖയില്ലാത്ത 13 പേരെയും പരിശോധനക്കിടെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പേരെയും ഗുരുതരമായ നിയമലംഘനങ്ങൾക്ക് മറ്റു രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

