Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ ഇ​ൻ​വെ​ൻ​ഷ​ൻ ഫെ​യ​ർ ഫെ​ബ്രു​വ​രി 16 മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ ഇ​ൻ​വെ​ൻ​ഷ​ൻ  ഫെ​യ​ർ ഫെ​ബ്രു​വ​രി 16 മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ശാ​സ്​​ത്ര മേ​ഖ​ല​യി​ൽ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും ന​വീ​ന ആ​ശ​യ​ങ്ങ​ളെ​യും പ ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി കു​വൈ​ത്ത്​ സ​യ​ൻ​സ്​ ക്ല​ബ്​ ന​ട​ത്തു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം ഫെ​ബ്രു​വ ​രി 16 മു​ത​ൽ 19 വ​രെ ന​ട​ക്കും. 12ാമ​ത്​ ഇ​ൻ​വെ​ൻ​ഷ​ൻ ഫെ​യ​ർ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. മി​ക​ച്ച ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഒ​ന്നാം സ്ഥാ​ന​ത്തി​ന്​ 15,000 ഡോ​ള​ർ, ര​ണ്ടാം സ്ഥാ​ന​ത്തി​ന്​ 10,000 ഡോ​ള​ർ, മൂ​ന്നാം സ്ഥാ​ന​ത്തി​ന്​ 5000 ഡോ​ള​ർ എ​ന്നി​ങ്ങ​നെ കാ​ഷ്​ പ്രൈ​സ്​ ന​ൽ​കും.

ന​വീ​ന ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം ന​വീ​നാ​ശ​യ​ങ്ങ​ൾ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​പ​ണി​യൊ​രു​ക്കു​ക​യും മേ​ള​യു​ടെ ല​ക്ഷ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ലോ​ക​ത്തി​ലെ വ​ലി​യ അ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്​ സ​യ​ൻ​സ്​ ക്ല​ബി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​മ​ത്​ വ​ലി​യ മേ​ള​യെ​ന്നാ​ണ്​ സം​ഘ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​യ​ഹ്​​യ അ​ബ്​​ദാ​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

നി​ര​വ​ധി പു​തി​യ ആ​ശ​യ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. 2007 മു​ത​ലാ​ണ്​​കു​വൈ​ത്ത്​ സ​യ​ൻ​സ്​ ക്ല​ബ്​ ഇ​ൻ​വെ​ൻ​ഷ​ൻ ഫെ​യ​ർ ന​ട​ത്തു​ന്ന​ത്. 43 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 130 ഗ​വേ​ഷ​ക​ർ​ 11ാമ​ത്​ എ​ഡി​ഷ​നി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ​ഗ​വേ​ഷ​ക​ർ പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsinvention fare
News Summary - invention fare-kuwait-gulf news
Next Story