മലയാളി നഴ്സുമാരുടെ ഇടപെടൽ: പ്രത്യേക ഇളവിൽ 403 ആരോഗ്യ ജീവനക്കാർ കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനിടയിലും പ്രത്യേക ഇടപെടലിലൂടെ നിരവധി ആരോഗ്യ ജീവനക്കാർ കുവൈത്തിലെത്തി. മൂന്ന് ബാച്ചായി 403 പേരാണ് കഴിഞ്ഞമാസം കേരളത്തിൽനിന്ന് കുവൈത്ത് എയർവേസിെൻറ പ്രത്യേക വിമാനത്തിൽ കുവൈത്തിലെത്തിയത്.
ആരോഗ്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കുവൈത്ത് ഒായിൽ കമ്പനി എന്നിവയിലെ ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരാണ് എത്തിയത്. മുബാറക് അൽ കബീർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരനായ ഡാർബിറ്റ് തോമസ്, സഹപ്രവർത്തകരായ ബേസിൽ വർഗീസ്, അനീഷ് വിജയൻ, ടീന തങ്കച്ചൻ, റാണി ഭാനുദാസ്, സോമിന അബ്രഹാം, മെറിൻ ജോർജ് എന്നിവരുടെ പരിശ്രമമാണ് ഫലപ്രാപ്തിയിലെത്തിയത്. നാട്ടിൽ കുടുങ്ങിയവരെ വാട്സാപ് ഗ്രൂപ്പിലൂടെ ഏകോപിപ്പിച്ച് അവരുടെ എംപ്ലോയീ കോഡ്, വാക്സിനേഷൻ വിവരങ്ങൾ എന്നിവ ക്രോഡീകരിച്ച് ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ നേരിട്ടുള്ള ഇടപെടലും നഴ്സുമാരായ സുജ, ടെസി എന്നിവരുടെ പ്രവർത്തനവും കൂടെ ആയപ്പോൾ നടപടികൾ സുഗമമായി. ഇന്ത്യയിലും കുവൈത്തിലുമായി ഒന്നും രണ്ടും ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് കുവൈത്ത് പ്രവേശനാനുമതി കൊടുത്തത്.
ജൂൺ 19ന് കൊച്ചിയിൽനിന്ന് 135 പേരുമായി ആദ്യ വിമാനമെത്തി. ജൂൺ 25ന് തിരുവനന്തപുരത്തുനിന്നും 34 പേരുമായി രണ്ടാം ബാച്ചും 26ന് 234 പേരുമായി കൊച്ചിയിൽനിന്ന് മൂന്നാം ബാച്ചും വന്നു. കുവൈത്തിലെത്തി അൽ സൂറിലെ കിപിക്ക് കമ്പനിയിൽ ക്വാറൻറീൻ സൗകര്യമൊരുക്കി. ജൂലൈ 14 മുതൽ കൊച്ചി, മുംബൈ, ചെന്നൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ബാക്കിയുള്ളവരെ എത്തിക്കുവാനുള്ള തുടർ നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ ജീവനക്കാരുടെ ക്ഷാമം നേരിടുകയാണ് മന്ത്രാലയം. നിരവധി ആരോഗ്യ ജീവനക്കാർ രാജിവെച്ചതും അവധിക്ക് പോയവർക്ക് തിരിച്ചുവരാൻ കഴിയാത്തതും ആരോഗ്യ മന്ത്രാലയത്തിെൻറ സമ്മർദം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

