Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻറർനെറ്റ് മുടങ്ങിയത് കേബ്ൾ തകരാർ കാരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ ചില ടെലി കമ്യൂണിക്കേഷന് കമ്പനികളുടെ ഇൻറര്നെറ്റ് സേവനം വ്യാഴാഴ്ച വൈകീട്ട് മുടങ്ങിയത് കേബ്ൾ തകരാർ കാരണം. റോഡ് അറ്റകുറ്റപ്പണികള് കാരണം സൗദിയില്നിന്നു വരുന്ന അന്താരാഷ്ട്ര കേബ്ളിന് തകരാർ സംഭവിച്ചതാണ് പ്രശ്നമായതെന്ന് ടെലികമ്യൂണിക്കേഷന് വകുപ്പ് അധികൃതർ വ്യക്തമാക്കി. ഉമ്മു അല് അയ്മന് എക്സ്ചേഞ്ചില്നിന്ന് 18 കിലോമീറ്റര് അകലെയുള്ള നുവൈസീബ് എക്സ്പ്രസ് ഹൈേവയിലൂടെ കടന്നുപോകുന്ന കേബ്ളുകളുടെ പ്രവര്ത്തനങ്ങളായിരുന്നു തടസ്സപ്പെട്ടത്. പ്രശ്നം അതിവേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞതായി അധികൃതർ അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
