ലുലു ഹൈപ്പർ മാർക്കറ്റിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗ ദിനത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്കായി പ്രത്യേക യോഗ അവബോധ സെഷൻ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു പരിപാടി. പ്രൊഫഷനലുകളും സർട്ടിഫൈഡ് യോഗ വിദഗ്ധരും നേതൃത്വം നൽകി.യോഗയുടെ ശാരീരികവും മാനസികവുമായ നേട്ടങ്ങൾ യോഗ പരിശീലകർ പങ്കുവെച്ചു. ശാരീരിക വഴക്കം, മാനസിക സമ്മർദ്ദ ആശ്വാസം, ശ്രദ്ധ മെച്ചപ്പെടുത്തൽ തുടങ്ങിയ ഗുണങ്ങളും സൂചിപ്പിച്ചു. വിവിധ വകുപ്പുകളിലെ ലുലു ജീവനക്കാർ പരിപാടിയുടെ ഭാഗമായി.
തുടക്കക്കാർക്ക് അനുയോജ്യമായ യോഗാസനങ്ങൾ, ശ്വസന വ്യായാമങ്ങൾ, ദൈനംദിന ജോലി ദിനചര്യകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത സ്ട്രെച്ചുകൾ എന്നിവ പരിപാടിയിൽ കൈമാറി. ജീവനക്കാരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും, സമ്മർദം നിയന്ത്രിക്കുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. പരിശീലകർക്കും ടീം അംഗങ്ങൾക്കും മാനേജ്മെന്റ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

