രുചി വൈവിധ്യവുമായി ലുലുവിൽ അന്താരാഷ്ട്ര ചായ ദിനാഘോഷം
text_fieldsപ്രമോഷന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ പ്രദർശനം
കുവൈത്ത് സിറ്റി: ചായയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ വ്യത്യസ്തകൾ അവതരിപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ അന്താരാഷ്രട ചായ ദിനാഘോഷം. ഇതിന്റെ ഭാഗമായി കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഒരു ആഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷന് തുടക്കമായി.
ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, മലേഷ്യ, യു.എസ്.എ, കാനഡ തുടങ്ങി ഏറ്റവും പ്രശസ്തമായ തേയില ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 150ലധികം പ്രീമിയം തേയില ഇനങ്ങൾ ഈ എക്സ്ക്ലൂസിവ് പ്രമോഷനിൽ അവതരിപ്പിക്കുന്നു. ആഗോള രുചികൾ ഒരുമിച്ച് അവതരിപ്പിക്കുന്ന പ്രമോഷൻ ചായപ്രേമികൾക്ക് മികച്ച അവസരം ഒരുക്കുന്നു.
പരമ്പരാഗത ബ്ലാക്ക് ടീ, സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ മസാല ചായ, ഔഷധ ചായ, പഴങ്ങളുടെ മിശ്രിതങ്ങൾ അടങ്ങിയവ, ജനപ്രിയമായ കറക്ക് ചായ തുടങ്ങി എല്ലാവരുടെയും അഭിരുചികൾക്ക് അനുയോജ്യമായവ പ്രമോഷനിൽ ലഭ്യമാണ്. വേനൽക്കാലത്തെ പ്രത്യേക ഹൈലൈറ്റ് എന്ന നിലയിൽ ചൂടിനെ മറികടക്കാൻ സഹായിക്കുന്ന തണുത്തതും രുചികരവുമായ ഐസ്ഡ് ടീയും ലുലു അവതരിപ്പിക്കുന്നു.
പ്രമോഷനിലുടനീളം എല്ലാ ഇനങ്ങളും പ്രത്യേക വില കിഴിവിൽ ലഭ്യമാകും. സൗജന്യ ചായ സാമ്പിൾ സ്റ്റേഷനുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഷോപ്പർമാർക്ക് വിവിധ ഇനങ്ങൾ രുചിച്ചുനോക്കി തിരഞ്ഞെടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

