ചെറിയ കാഴ്ചകളിൽ വലിയ കാര്യങ്ങൾ പറഞ്ഞ് ‘നോട്ടം’
text_fieldsകണിയാപുരം രാമചന്ദ്രൻ സ്മാരക `യുവപ്രതിഭ' പുരസ്കാരം വിഷ്ണു ഉണ്ണികൃഷ്ണന് കേരള
അസോസിയേഷൻ കുവൈത്ത് സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് കൈമാറുന്നു
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് 11ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2024’ സമാപിച്ചു. അഹമദി ഡി.പി.എസ് സ്കൂളിൽ നടന്ന ഫെസ്റ്റിവലിൽ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ `യുവപ്രതിഭ' പുരസ്കാരം വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തി പത്രം പ്രസിഡന്റ് ബേബി ഔസഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം അവതരിപ്പിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. ‘നോട്ടം 2024’ സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ. സി.എസ്. വെങ്കിടേശ്വരന് നൽകി പ്രകാശനം ചെയ്തു.
സ്റ്റുഡന്റ്സ് കാറ്റഗറിയിൽ രണ്ടു സിനിമകളും മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഇത്തവണ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈത്ത്, കേരളം, ഇംഗ്ലണ്ട്, ജി.സി.സി എന്നിവിടങ്ങളിൽനിന്ന് സിനിമകൾ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി.സി. അഭിലാഷ് എന്നിവർ സിനിമകളുടെ വിധി നിർണയം നടത്തി. ശ്രീലാൽ, ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, മഞ്ജു മോഹൻ, ശ്രീഹരി, ജോഷി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ കെ.ജി നന്ദി പറഞ്ഞു.
പുരസ്കാരങ്ങൾ
ഗ്രാൻഡ് ജൂറി പുരസ്കാരം -ദി വൺ ലാസ്റ്റ് കിൽ (സംവിധാനം-മസർ നടുവത്തുവളപ്പിൽ)
മികച്ച പ്രവാസി സിനിമ/ മികച്ച പ്രേക്ഷക ചിത്രം- പാൽ & പൽ (സംവിധാനം-മുഹമ്മദ് സാലിഹ്)
മികച്ച കുട്ടികളുടെ ചിത്രം- കട്ടുറുമ്പ്
(സംവിധാനം-നിരോഷ് കൃഷ്ണ രാജേഷ്)
മികച്ച സംവിധായകൻ- രാജീവ് ദേവനന്ദനം (ഡി പാർട്ടിങ്)
മികച്ച നടൻ -നിതിൻ മാത്യു (ജനി)
നടി- രമ്യ ജയബാലൻ (ജനി/ ഭ്രമരം)
റീമ കെ മേനോൻ (അവഞ്ച്/ ഇഞ്ചസ് എപാർട്)
മികച്ച ബാലതാരങ്ങൾ - ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ് (ഭ്രമരം), നിരോഷ് കൃഷ്ണ രാജേഷ് (കട്ടുറുമ്പ്)
സ്ക്രിപ്റ്റ് - സാബു സൂര്യചിത്ര (പൗലോസിന്റ്
പാട്ടുകൾ)
എഡിറ്റർ - നിഷാദ് മുഹമദ് (ഓഡിഷൻ 33)
സിനിമാറ്റോഗ്രാഫർ - ഷാജഹാൻ (സിംഫണി ഓഫ് എ ഷൂട്ടർ)
സൗണ്ട് ഡിസൈനർ - വിഷ്ണു രഘു (ഹന്ന )
പ്രൊഡക്ഷൻ ഡിസൈൻ
- അഭിൻ അശോക് (ഹന്ന)
ജൂറി സ്പെഷൽ മെൻഷൻ: സിനിമാറ്റോഗ്രാഫർ - കെവിൻ ബിനോയ് വറുഗീസ് (നാഹും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

