ഇന്റർനാഷനൽ പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീ: ഡിസ്കസ് ത്രോയിൽ സ്വർണം
text_fieldsഡിസ്കസ് ത്രോയിൽ സ്വർണ മെഡൽ നേടിയ ഫൈസൽ സുറൂർ
കുവൈത്ത് സിറ്റി: തുനീഷ്യയിൽ നടക്കുന്ന ഇന്റർനാഷനൽ പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച തുടക്കം. ആദ്യ ദിനത്തിൽ കുവൈത്ത് പാരാലിമ്പിക് ചാമ്പ്യൻ ഫൈസൽ സുറൂർ ഡിസ്കസ് ത്രോയിൽ സ്വർണ മെഡൽ നേടി. നേരത്തെ ഡിസ്കസ് ത്രോയിൽ സ്വന്തമാക്കിയിരുന്ന ഏഷ്യൻ റെക്കോർഡും ഫൈസൽ സുറൂർ തകർത്തു.
ഫൈസൽ സുറൂറിന്റെയും ടീം മാനേജറും ക്യാപ്റ്റനുമായ അഹമ്മദ് അൽ ഹർബിയുടെയും കഠിന പരിശ്രമത്തിന്റെ ഫലമാണ് സ്വർണ നേട്ടമെന്ന് കുവൈത്ത് പ്രതിനിധി സംഘം തലവൻ നാസർ അൽ അജ്മി പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുവൈത്ത് സംഘം പൂർണമായും തയാറാണെന്നും കുവൈത്ത് ഡിസേബ്ൾഡ് സ്പോർട്സ് ക്ലബ്ബിൽ തീവ്ര പരിശീലനത്തിനുശേഷം എല്ലാ അത്ലറ്റുകളും മികച്ച സാങ്കേതിക, ശാരീരിക അവസ്ഥയിലാണെന്നും നാസർ അൽ അജ്മി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് ബുധനാഴ്ച അവസാനിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

