ഇന്റർനാഷനൽ പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീ; ഫൈസൽ സുറൂറിന് രണ്ടാം സ്വർണം
text_fieldsഫൈസൽ സുറൂർ മെഡലുമായി
കുവൈത്ത് സിറ്റി: തുനീഷ്യയിൽ നടന്ന ഇന്റർനാഷനൽ പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീ ചാംമ്പ്യൻഷിപ്പിൽ കുവൈത്ത് താരം ഫൈസൽ സുറൂറിന് രണ്ടാം സ്വർണം. ഷോട്ട്പുട്ട് എഫ്-42’ ഇനത്തിലാണ് രണ്ടാം ദിനത്തൽ സ്വർണ നേട്ടം. ആദ്യ ദിനത്തിൽ ഡിസ്കസ് ത്രോയിലും ഫൈസൽ സുറൂർ സ്വർണ മെഡൽ നേടിയിരുന്നു.
കുവൈത്ത് അത്ലറ്റ് ധാരി ബാട്ടി ഡിസ്കസ് ത്രോയിൽ വെള്ളി മെഡലും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച നാസർ ഫരാജ് സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന 2025 ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
ശ്രദ്ധേയമായ നേട്ടത്തിന് കുവൈത്ത് പ്രതിനിധി സംഘം തലവൻ നാസർ അൽ അജ്മി അത്ലറ്റുകളെ അഭിനന്ദിച്ചു. അത്ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ പരിശീലകൻ അഹമ്മദ് അൽ ഹർബിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും നന്ദി അറിയിച്ചു.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുവൈത്ത് സംഘം പൂർണ്ണമായും തയാറാണെന്നും കുവൈത്ത് ഡിസേബിൾഡ് സ്പോർട്സ് ക്ലബ്ബിൽ തീവ്ര പരിശീലനത്തിന് ശേഷം എല്ലാ അത്ലറ്റുകളും മികച്ച സാങ്കേതിക, ശാരീരിക അവസ്ഥയിലാണെന്നും നാസർ അൽ അജ്മി കൂട്ടിച്ചേർത്തു.
ഫൈസൽ സരൂർ, ധാരി ബാത്തി, അബ്ദുല്ല അൽ സെയ്ഫ്, അബ്ദുല്ല അൽ ഇനേസി, നാസർ ഫറജ്, ഖാലിദ് അൽ റാഷിദി, അബ്ദുല്ല അൽ സലേഹ്, മുഹമ്മദ് അൽ അസ്മി, അബ്ദുല്ല അൽ ഉതൈന എന്നീ ഒമ്പത് അത്ലറ്റുകളാണ് ചാംമ്പ്യൻഷിപ്പിൽ കുവൈത്തിനെ പ്രതിനിധീകരിച്ചത്.

