അന്താരാഷ്ട്ര കണ്ടുപിടിത്ത പ്രദർശനം കുവൈത്തിൽ ആരംഭിച്ചു
text_fieldsകുവൈത്തിലെ കോർട്ട്യാർഡ് മാരിയറ്റ് ഹോട്ടലിൽ ആരംഭിച്ച 15ാമത് അന്താരാഷ്ട്ര കണ്ടുപിടിത്ത പ്രദർശനം
കുവൈത്ത്സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും വലിയ കണ്ടുപിടിത്തപ്രദർശനം കുവൈത്തിൽ ആരംഭിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ പ്രതിനിധിയായി വിദ്യാഭ്യാസ മന്ത്രി ഡോ. ജലാൽ അൽ തബ്തബാഇ കോർട്ട്യാർഡ് മാരിയറ്റ് ഹോട്ടലിലെ അൽ-റയ ഹാളിൽ അന്താരാഷ്ട്ര കണ്ടുപിടിത്ത പ്രദർശനത്തിന്റെ 15ാം പതിപ്പ് ഉദ്ഘാടനം ചെയ്തു. 42 വിദേശ രാജ്യങ്ങളിലെ 180 വിദഗ്ധർ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിലുണ്ട്.
2006, 2007 കാലഘട്ടത്തിൽ കുവൈത്ത് സയന്റിഫിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ 12 കണ്ടുപിടിത്തക്കാരുമായി ആരംഭിച്ച പ്രദർശനം 15ാം പതിപ്പിലെത്തുമ്പോൾ ഏറെ വളർന്നു.അറബ് ലീഗിന്റെ ആദ്യ പങ്കാളിത്തവും അഞ്ച് സ്പെഷലൈസഡ് ഓർഗനൈസേഷനുകളുടെ പ്രാതിനിധ്യവും പ്രദർശനത്തിന്റെ അന്താരാഷ്ട്ര പദവി ഉയർത്തുന്നുവെന്ന് കുവൈത്ത് സയന്റിഫിക് ക്ലബ് ചെയർമാനും പ്രദർശനത്തിന്റെ സുപ്രീം കമ്മിറ്റി ചെയർമാനുമായ തലാൽ ജാസിം അൽ ഖറാഫി പറഞ്ഞു.
കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനം നൽകുകയും നൂതന ആശയങ്ങളെ പിന്തുണക്കുകയും പുതിയ ഉൽപന്നങ്ങൾക്ക് വാണിജ്യ സാധ്യതയൊരുക്കുകയുമാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

