Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇസ്രായേൽ ആക്രമണം...

ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര സമൂഹം ഇടപെടണം -കുവൈത്ത്

text_fields
bookmark_border
ministry
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ഗ്രാ​മ​ങ്ങ​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. നി​ര​വ​ധി ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നും സ്വ​ത്തു​വ​ക​ക​ൾ ന​ശി​ക്കാ​നും ആ​ക്ര​മ​ണം വ​ഴി​വെ​ച്ച​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സൈ​ന്യ​വും കു​ടി​യേ​റ്റ​ക്കാ​രും ഫ​ല​സ്തീ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും കു​വൈ​ത്ത് നി​രാ​ക​രി​ക്കു​ന്നു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ലി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പ​ട​ൽ വേ​ണ​മെ​ന്നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും സ്വ​ത്തി​നും മാ​നു​ഷി​ക സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഫ​ല​സ്തീ​നി​ലെ ജ​നീ​നി​ല്‍ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ജൂ​ത കു​ടി​യേ​റ്റ​ക്കാ​രും ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. റാ​മ​ല്ല​യി​ലെ ഒ​രു ഗ്രാ​മം ജൂ​ത കു​ടി​യേ​റ്റ​ക്കാ​ര്‍ ക​ത്തി​ന​ശി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ട്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGaza Genocide
News Summary - International community must intervene in Israel's attack: Kuwait
Next Story