Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം
text_fieldsbookmark_border
അഹ്മദ് അൽ ദൈകാൻ
കുവൈത്ത് സിറ്റി: ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിക്കുനേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത്. സിവിലിയന്മാരെ സംരക്ഷിക്കാൻ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. യു.എൻ ജനറൽ അസംബ്ലിയുടെ സാമൂഹിക, മാനുഷിക, സാംസ്കാരിക കാര്യങ്ങളുടെ ചുമതലയുള്ള മൂന്നാം കമ്മിറ്റി യോഗത്തിൽ യു.എന്നിലെ കുവൈത്തിന്റെ നയതന്ത്ര അറ്റാഷെ അഹ്മദ് അൽ ദൈകാൻ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആശുപത്രി ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികളെ കുവൈത്ത് ശക്തമായി അപലപിക്കുന്നു. ഇസ്രായേലി ആക്രമണസേനക്കെതിരായ പ്രതികരണത്തിൽ അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

