Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര ഒ​ട്ട​ക റേ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം; ഒ​ട്ട​ക​ങ്ങ​ൾ വ​രി വ​രി​യാ​യി

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര ഒ​ട്ട​ക റേ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം; ഒ​ട്ട​ക​ങ്ങ​ൾ വ​രി വ​രി​യാ​യി
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര ഒ​ട്ട​ക റേ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഒ​ട്ട​ക​ങ്ങ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്നും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ്യാ​പ​ക​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 24ാമ​ത് വാ​ർ​ഷി​ക കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഒ​ട്ട​ക റേ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. ആ​റ് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് കു​വൈ​ത്ത് കാ​മ​ൽ റേ​സി​ങ് ക്ല​ബ്ബാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​മ​ൽ റേ​സി​ങ് ക്ല​ബ്ബി​ന്റെ മാ​ർ​ട്ടി​ർ ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി 78 ല​ധി​കം മ​ത്സ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ ദി​വ​സം 21 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സ്‌​പോ​ർ​ട്‌​സ് (പി.​എ.​എ​സ്) ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ഷ​ർ അ​ബ്ദു​ള്ള ചാ​മ്പ്യ​ൻ​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ഹ​ത്താ​യ പൈ​തൃ​കം ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം വി​ജ​യം ആ​ശം​സി​ച്ചു. മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ ദി​നം കു​വൈ​ത്ത് ഒ​ട്ട​ക​ങ്ങ​ൾ മി​ക​ച്ച ഫ​ല​ങ്ങ​ൾ കൈ​വ​രി​ച്ച​താ​യി കു​വൈ​ത്ത് കാ​മ​ൽ റേ​സി​ങ് ക്ല​ബ് പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ അ​ൽ ദ​വാ​സ് അ​റി​യി​ച്ചു. ഇ​ത് വ​രും ദി​വ​സ​ങ്ങ​ൾ​ക്ക് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ് സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന അ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഗ​ൾ​ഫ്, അ​റ​ബ് മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഒ​ട്ട​ക​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ചാ​മ്പ്യ​ൻ​ഷി​പ്പി​ലു​ണ്ട്. മ​ത്സ​ര​ക്ഷ​മ​ത​യും ആ​വേ​ശ​വും നി​റ​ഞ്ഞ റേ​സു​ക​ളും ഒ​ട്ട​ക​ങ്ങ​ളു​ടെ ക​ഴി​വും മി​ക​വും വി​ല​യി​രു​ത്തു​ന്നു. അ​റ​ബ് പൈ​തൃ​ക കാ​യി​ക വി​നോ​ദം കാ​ണാ​നും റേ​സു​ക​ൾ ആ​സ്വ​ദി​ക്കാ​നും നി​ര​വ​ധി​പേ​ർ എ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalgulfnewsKuwaitbeginsCamel Racing Championship
News Summary - International Camel Racing Championship begins; camels line up
Next Story