പങ്കെടുക്കുന്നത് 715 പ്രസാധകർ
text_fieldsൻഫർമേഷൻ മന്ത്രിയും മസ്കത്ത് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: അക്ഷരവെളിച്ചം പകർന്നെത്തുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള സാംസ്കാരിക, കായിക, യുവജനമന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്യുമെന്ന് ഇൻഫർമേഷൻ മന്ത്രിയും മസ്കത്ത് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഫെബ്രുവരി 24മുതൽ മാർച്ച് അഞ്ചുവരെയാണ് മേള.
പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടത്തുക.

