മഅ്ദനിക്കു നേരെയുള്ള അധിക്ഷേപം പ്രതിഷേധാർഹം -പി.സി.എഫ്
text_fieldsഅബ്ദുന്നാസിർ മഅ്ദനി
കുവൈത്ത് സിറ്റി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന ലീഗ് നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് പി.സി.എഫ് കുവൈത്ത്. ഫാഷിസം രൗദ്രഭാവത്തോടെ ഉറഞ്ഞുതുള്ളുമ്പോൾ അതിനു മുന്നിൽ ഓച്ചാനിച്ചുനിൽക്കുന്ന ലീഗ് നേതാക്കൾ പണ്ടെങ്ങോ മഅ്ദനിയും പാർട്ടിയും എടുത്ത നിലപാടിന്റെ പേരിൽ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും നിരന്തരമായി നടത്തുകയാണ്.
അതിന്റെ തുടർച്ചയായാണ് യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ഫൈസൽ ബാബു ചെമ്മാട് സമ്മേളനത്തിൽ നടത്തിയത്.ഗുരുതരമായ രോഗാവസ്ഥയിൽ കിടക്കുന്ന ഒരാളെ പരിഹസിച്ചുകൊണ്ടായിരിക്കരുത് നേതാക്കൾ സംസാരിക്കേണ്ടത്. ഈ ഫാഷിസകാലത്തും ലീഗിനും നേതാക്കൾക്കും പഥ്യം മഅ്ദനിയുടെയും കുടുംബത്തിന്റെയും ചോരയും മാംസവും ആണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

