പൊതുസേവനങ്ങളുടെ ഫീസ് നിശ്ചയിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സർക്കാർ സേവനങ്ങളുടെ ഫീസ് നിരക്ക് നിശ്ചയിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം നിർദേശം നൽകി. സേവനങ്ങൾക്കുള്ള ചെലവും കാലാനുസൃത മൂല്യവും കണക്കാക്കി ഫീസ് നിശ്ചയിക്കാനാണ് നിർദേശം. അതേസമയം, ഫീസ് നിശ്ചയിക്കുമ്പോൾ സാമൂഹിക നീതി കൂടി പരിഗണിക്കണമെന്ന പൊതു നിർദേശവും നൽകിയിട്ടുണ്ട്.
കുറഞ്ഞ നിലവാരത്തിൽ ജീവിക്കുന്ന സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഓരോ വകുപ്പും പഠനം പൂർത്തിയാക്കി പരിഷ്കരിച്ച ഫീസ് നിരക്ക് മന്ത്രിസഭക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് നടപ്പാക്കുക. സാമ്പത്തിക വിഭവ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര സേവന വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫീസ് നിരക്ക് കാലാകാലങ്ങളിൽ അവലോകനം ചെയ്ത് ആവശ്യമായ മാറ്റം വരുത്തും. ഫീസ് നിരക്ക് കേന്ദ്രതലത്തിൽ നിശ്ചയിക്കുന്നതിന് പകരം വിവിധ മന്ത്രാലയങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നത് വഴി ഫീസ് നിരക്കുകളിൽ വർധനക്കാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
