തർക്കങ്ങൾക്കു പകരം സംവാദങ്ങൾ ശക്തിപ്പെടണം-പി.എം.എ. ഗഫൂർ
text_fieldsസൗഹൃദ സമ്മേളനവേദിയിൽ കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ നൽകുന്ന മെമന്റോ ചെയർമാൻ ഹംസ പയ്യന്നൂർ പി.എം.എ. ഗഫൂറിന് കൈമാറുന്നു
കുവൈത്ത് സിറ്റി: തർക്കങ്ങൾ ശത്രുതയിലേക്കും വെറുപ്പിലേക്കും മാത്രമെ വഴിനടത്തൂവെന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുമ്പോഴാണ് തർക്കങ്ങളും ശത്രുതയും സമൂഹത്തെ ഛിദ്രതയിലേക്ക് നയിക്കുന്നതെന്നും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതിയെന്നും പി.എം.എ. ഗഫൂർ. കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ 'മാനവികതയുടെ വർത്തമാനം' എന്ന തലക്കെട്ടിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എയുടെ മെമന്റോ ചെയർമാൻ ഹംസ പയ്യന്നൂർ പി.എം.എ. ഗഫൂറിന് നൽകി. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്ത പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. ബി.എം. ഇഖ്ബാൽ, പി. റഫീഖ്, മജീദ് റവാബി, വി.എച്ച്. മുസ്തഫ, കെ.സി. കരീം, ഒ.എം. ഷാഫി, കലാം മൗലവി, എം.പി. സുൽഫിഖർ, കെ.ഒ. മൊയ്‌ദു, കെ.വി. മുസ്തഫ മാസ്റ്റർ, വി.കെ. നാസർ, സി.എം. അഷ്‌റഫ്, വി.എ. കരീം, ഖാലിദ് ബേക്കൽ, സ്ജബീർ അലി, ലത്തീഫ് ഷദിയ, ലത്തീഫ് എടയൂർ, പി.എം. ശരീഫ്, ശിഹാബ് കോഡൂർ, റഹീം പൊന്നാനി എന്നിവർ നേതൃത്വം നൽകി. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.വി. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

