വിമാനത്താവളത്തിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നു
text_fieldsകുവൈത്ത് വിമാനത്താവളത്തിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിടുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആധുനിക ആശയവിനിമയ ഉപകരണങ്ങൾ സ്ഥാപിക്കുന്നു.ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ സ്പെയിനിലെ ഇന്ദ്ര കമ്പനിയുമായി കരാർ ഒപ്പിട്ടു. 9.2 ദശലക്ഷം ദീനാർ ആണ് ചെലവ് കണക്കാക്കുന്നത്.
കുവൈത്ത് വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റും നവീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിതെന്ന് ഡി.ജി.സി.എ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഅദ് അൽ ഉതൈബി പറഞ്ഞു. കരാർ 18 മാസത്തിനുള്ളിൽ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

