അപരിചിതമായ ആപ് ഇൻസ്റ്റാൾ ചെയ്തു; 2,730 ദീനാർ നഷ്ടപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: മൊബൈലില്‍ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ആപ്പിലൂടെ ചിലപ്പോൾ തട്ടിപ്പുകാർ പണം ചോർത്തും. കഴിഞ്ഞ ദിവസം അപരിചിതമായ ആപ് ഇൻസ്റ്റാൾ ചെയ്ത ആൾക്ക് 2,730 ദീനാർ ആണ് നഷ്ടപ്പെട്ടത്. നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നായാണ് പണം നഷ്ടപ്പെട്ടത്.
ആപ് ഇൻസ്റ്റാൾ ചെയ്തതോടെ ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഫോണിൽ റിമോട്ട് ആക്സസ് ലഭിക്കുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് സംശയം. കുവൈത്ത് പൂരൻ ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മൈ ഐഡന്റിറ്റി ആപ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം
മൈ ഐഡന്റിറ്റി ആപ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഉപയോക്താക്കൾ തങ്ങൾ ആരംഭിച്ച സേവനങ്ങളുമായി ബന്ധപ്പെട്ട അഭ്യർഥനകൾ മാത്രമേ അംഗീകരിക്കേണ്ടതുളളു. അഭ്യർഥന ലഭിക്കുമ്പോൾ സേവനദാതാവിന്റെ ഐഡന്റിറ്റിയും ആവശ്യത്തിന്റെ ഉദ്ദേശ്യവും ഉറപ്പാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനായി പാസി തുടർച്ചയായി നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

