കന്നുകാലിച്ചന്തകളിൽ പരിശോധന ശക്തമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയം
text_fieldsവാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലിച്ചന്തകളിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. കന്നുകാലികളുടെ വില നിരീക്ഷിക്കുക, വിപണി സ്ഥിരത നിലനിർത്തുക, ബലിമൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. ഇറക്കുമതിക്കാരുമായി ഏകോപിപ്പിച്ച് വിപണികളിൽ ആവശ്യത്തിന് കാലികളെ എത്തിക്കും. വിലക്കയറ്റം തടയാനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഇടപെടും.
വിപണി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അന്യായമായ വില വർധനവ് നിയന്ത്രിക്കാനും ഫീൽഡ് നിരീക്ഷണങ്ങൾ കർശനമാണ്. പെരുന്നാൾ അവധി അവസാനിക്കുംവരെ പരിശോധനകൾ തുടരും. പരാതികളോടും റിപ്പോർട്ടുകളോടും മന്ത്രാലയം സജീവമായി പ്രതികരിക്കുന്നുണ്ട്. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും പൗരന്മാരോടും താമസക്കാരോടും ഫൈസൽ അൽ അൻസാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

