കെട്ടിട നിർമാണ നിയമങ്ങൾ ഉറപ്പാക്കാൻ പരിശോധന തുടരുന്നു
text_fieldsടോക്യോയിൽ നടന്ന കുവൈത്ത്-ജപ്പാൻ വിദേശകാര്യ മന്ത്രാലയങ്ങളുടെ അഞ്ചാമത് നയരൂപവത്കരണ യോഗം
കുവൈത്ത് സിറ്റി: കെട്ടിട നിർമാണ നിയമങ്ങൾ ഉറപ്പാക്കാൻ പരിശോധന തുടരുന്നു. ഹവല്ലിയിലെ വിവിധ റെസിഡൻഷ്യൽ മേഖലകളിൽ മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനകളിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി. അനധികൃതമായി അപ്പാർട്മെന്റുകൾ ചേർക്കുന്നതും ബേസ്മെന്റിന്റെ തെറ്റായ ഉപയോഗവും പരിശോധനയില്‍ കണ്ടെത്തി.
കെട്ടിട ചട്ടങ്ങൾ പാലിക്കാതെയും നേരത്തേ നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ചുമാണ് പല ലംഘനങ്ങളും. കെട്ടിട ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഹവല്ലി ഗവർണറേറ്റിലെ കുവൈത്ത് മുനിസിപ്പാലിറ്റി സംഘം മേധാവി മിശാരി അൽ തുർകൈത് പറഞ്ഞു. സഹൽ ആപ്ലിക്കേഷൻ വഴി നിയമലംഘകർക്ക് നോട്ടീസ് അയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റി സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തൽ, എൻജിനീയറിങ് വിഭാഗവും കരാറുകാരും നിർമാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. രാജ്യത്തെ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

