മുബാറകിയയിലെ ആഭരണ കടകളിൽ പരിശോധന
text_fieldsമുബാറകിയയിലെ ആഭരണ കടകളിൽ പരിശോധനക്കെത്തിയ കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദിെൻറ നേതൃത്വത്തിലുള്ള ഉന്നത സംഘം
കുവൈത്ത് സിറ്റി: മുബാറകിയയിലെ സ്വർണം, വെള്ളി ആഭരണ കടകളിലും നിർമാണ കേന്ദ്രങ്ങളിലും അധികൃതർ പരിശോധന നടത്തി. കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇടുങ്ങിയ അന്തരീക്ഷത്തിൽ വൃത്തിഹീനമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് ഒരുമാസത്തെ സാവകാശം നൽകി.
ഇതിനകം നിയമലംഘനങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടകൾ അടപ്പിക്കും. ജോലിക്കാരുടെ എണ്ണത്തിനനുസരിച്ച സൗകര്യം പല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നില്ല. മുബാറകിയയുടെ പൈതൃകത്തിന് കളങ്കം ചാർത്തുന്ന രീതിയിൽ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

