വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന; പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsഉദ്യോഗസ്ഥര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനയിൽ
കുവൈത്ത് സിറ്റി: വ്യാപാരകേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ബുധനാഴ്ച മുബാറക് അൽ കബീർ, അഹമ്മദി ഗവർണറേറ്റുകളിലെ കടകളിൽ പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് 10 നിയമലംഘനങ്ങൾ കണ്ടെത്തി.
കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടകളില്‍ ഉൽപന്നങ്ങളില് രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ കടകളിൽ നടത്തിയ പരിശോധനയിൽ 12 ലംഘന റിപ്പോർട്ടുകൾ നൽകിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇവിടങ്ങളിൽനിന്ന് 17 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സാൽമിയ പ്രദേശത്തെ കടകളിൽ വ്യാഴാഴ്ച 13 നിയമ ലംഘനങ്ങളും കണ്ടെത്തുകയുണ്ടായി.

