ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മൊത്തവ്യാപാര ഔട്ട്ലെറ്റുകളിൽ കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് പരിശോധന. പരിശോധനയിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു.
മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാര പ്രവർത്തനങ്ങൾ നടത്തിയതും, ഇൻവോയ്‌സുകൾ നൽകുന്നതിൽ പരാജയപ്പെട്ടതും, ഉൽപ്പന്ന ഭാരത്തിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട വാണിജ്യ വഞ്ചനയും, വിലനിർണ്ണയ ചട്ടങ്ങൾ പാലിക്കാത്തതും ഉൾപ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്. വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അന്യായമായ വ്യാപാര രീതികൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതർ പറഞ്ഞു.
പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

