കടകളിൽ പരിശോധന; 200 നിയമലംഘനം കണ്ടെത്തി
text_fieldsമുനിസിപ്പൽ അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കടകളിൽ നടത്തിയ പരിശോധനയിൽ 200 നിയമലംഘനം കണ്ടെത്തി. വാണിജ്യ സമുച്ചയങ്ങൾ, ഹോട്ടലുകൾ, എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടന്നത്. അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകളും വിവാഹ പാർട്ടികളും കണ്ടെത്താനും ഫീൽഡ് പരിശോധന നടത്തുന്നുണ്ട്. 50 കടകൾ അടപ്പിക്കുകയും 131 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഹവല്ലി ഗവർണറേറ്റിലാണ് കൂടുതൽ നിയമലംഘനം. ഇവിടെ 76 കടകൾക്ക് മുന്നറിയിപ്പ് നൽകുകയും ഒമ്പത് എണ്ണം അടപ്പിക്കുകയും ചെയ്തു. മുബാറക് അൽ കബീറിൽ പത്ത് മുന്നറിയിപ്പും മൂന്ന് അടപ്പിക്കലുമാണ് ഉണ്ടായത്. ഫർവാനിയയിൽ ആറ് കടകൾ അടപ്പിച്ചപ്പോൾ 28 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി മുനിസിപ്പൽ അധികൃതർ വാണിജ്യ സമുച്ചയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുകയാണ്. കോവിഡ് കേസുകൾ വർധിക്കുകയും ഒത്തുകൂടലുകൾ വിലക്കി മന്ത്രിസഭ തീരുമാനം വരുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

