സാൽമിയയിൽ പരിശോധന; 1,828 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
text_fieldsഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 1,828 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സാൽമിയയിലെ രണ്ട് കടകളിൽനിന്നാണ് വ്യാജ അന്താരാഷ്ട്ര വ്യാപാരമുദ്രകൾ പതിപ്പിച്ച വസ്തുക്കൾ കണ്ടുകെട്ടിയത്. നിയമലംഘനം നടത്തിയ കടകളും അനുമതിയില്ലാത്ത വാഹന ഗാരേജുകളും അടച്ചുപൂട്ടി.
കാലഹരണപ്പെട്ടതും കേടായതുമായ മെഡിക്കൽ, പ്രഥമ ശുശ്രൂഷ സാമഗ്രികൾ സൂക്ഷിച്ച ലൈസൻസില്ലാത്ത വെയർഹൗസും കണ്ടെത്തി പിടിച്ചെടുത്തു. സംഭവ സ്ഥലത്തുനിന്ന് കാലഹരണ തീയതികൾ മാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും സ്റ്റിക്കറുകളും കണ്ടുകെട്ടിയതായും മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കാൻ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

