കുവൈത്തിൽ പരിശോധന ശക്തം; 289 നിയമലംഘകർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി സുരക്ഷ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 289 നിയമലംഘകരും നാല് വ്യാജ സേവകരുടെ ഓഫിസുകളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ പിടിയിലായി.
ഫഹാഹീൽ, ജഹ്റ, മുബാറക് അൽ കബീർ, സൽവ, ഫർവാനിയ, വഫ്റ എന്നീ മേഖലകളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ തീവ്ര പരിശോധനയിലാണ് അറസ്റ്റ്. നിയമം ലംഘിച്ച് ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും ദൈനംദിന തൊഴിലാളികളായി പ്രവർത്തിക്കുന്നവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

