Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഹ്‌റയിൽ പരിശോധന; 23 നിയമലംഘനങ്ങൾ കണ്ടെത്തി

text_fields
bookmark_border
എല്ലാ ഗവർണറേറ്റുകളിലും സമാനമായ പരിശോധന തുടരും
ജഹ്‌റയിൽ പരിശോധന; 23 നിയമലംഘനങ്ങൾ കണ്ടെത്തി
cancel

കുവൈത്ത് സിറ്റി: സുരക്ഷ, നിയമപാലനം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റി ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ ഫീൽഡ് പരിശോധനാ കാമ്പയിനിൽ 23 നിയമലംഘനങ്ങൾ കണ്ടെത്തി.

വാണിജ്യ സ്ഥാപനങ്ങളുടെ ആരോഗ്യ ലൈസൻസുകൾ പരിശോധിക്കുന്നതിലും വിലകൾ കൃത്യമായി പ്രദർശിപ്പിക്കുന്നത് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഓഡിറ്റ് ആൻഡ് മുനിസിപ്പൽ സർവീസസ് ഫോളോ അപ്പ് വകുപ്പാണ് പരിശോധന നടത്തിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

പൊതുസ്ഥലം ദുരുപയോഗം ചെയ്യുന്നതിനും മറ്റ് നിയന്ത്രണ ലംഘനങ്ങൾക്കുമെതിരെയും സംഘം നടപടി സ്വീകരിച്ചു. വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലും സമാനമായ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inspection in Jahra; 23 violations found
Next Story