Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫർവാനിയ ഗവർണറേറ്റിൽ...

ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 71 വാഹനങ്ങൾ നീക്കം ചെയ്തു

text_fields
bookmark_border
ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 71 വാഹനങ്ങൾ നീക്കം ചെയ്തു
cancel
camera_alt

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപ്പൻസി വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗവുമായി ഏകോപിപ്പിച്ചായിരുന്നു നടപടി.

പൊതു ശുചിത്വം, റോഡ് കൈവശപ്പെടുത്തൽ, അനധികൃത തെരുവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ പരിശോധനയിൽ നടപടി സ്വീകരിച്ചു.

57 ലംഘനങ്ങൾ കണ്ടെത്തി. 72 മുന്നറിയിപ്പ് നോട്ടീസുകൾ നൽകി. 512 സൈറ്റുകളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 71 വാഹനങ്ങളും മൊബൈൽ ഫുഡ് ട്രക്കുകളും നീക്കം ചെയ്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ശുചിത്വ നിലവാരം നിലനിർത്തുന്നതിനും എല്ലാ മേഖലകളിലും പരിശോധന തുടരുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Inspection in Farwaniya Governorate; 71 vehicles removed
Next Story