Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഹമ്മദിയിൽ പരിശോധന;...

അഹമ്മദിയിൽ പരിശോധന; എട്ട് കടകൾ അടച്ചുപൂട്ടി

text_fields
bookmark_border
അഹമ്മദിയിൽ പരിശോധന; എട്ട് കടകൾ അടച്ചുപൂട്ടി
cancel
camera_alt

ഷോപ്പിൽ നോട്ടീസ് പതിക്കുന്നു

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പുമായി ഏകോപിപ്പിച്ച് വാണിജ്യ മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തിയത്. വാണിജ്യ ലൈസൻസിംഗ് ആവശ്യകതകളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ, മറ്റ​ു 46 നിയമലംഘനങ്ങൾ എന്നിവ റിപ്പോർട്ടു ചെയ്തു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയ എട്ട് വാണിജ്യ സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shops closedinspectionKuwaitAHMADI
News Summary - Inspection in Ahmadi; Eight shops closed
Next Story