പരിശോധനയിൽ ഖൈത്താനിൽ 1220 നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsഖൈത്താൻ മേഖലയിൽ ട്രാഫിക് സെക്ടർ, ഇന്റീരിയർ ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ എക്സാമിനേഷൻ ഉദ്യോഗസ്ഥർ ചേർന്ന് വാഹന പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 1220 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരമാണ് എല്ലാ കാറുകളും സൂക്ഷ്മപരിശോധനക്കും സാങ്കേതിക പരിശോധനക്കും വിധേയമാക്കുന്നതിനായി പരിശോധന കാമ്പയിൻ നടത്തിയത്. ഓപറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ അസി. അണ്ടർസെക്രട്ടറി ജമാൽ അൽ സായിഗ്, ഇന്റീരിയർ ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ എക്സാമിനേഷൻ ഡയറക്ടർ മിഷ്അൽ അൽ സുവൈജി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.
കാലാവധി തീർന്ന ഡ്രൈവിങ് ലൈസൻസുകൾ ഉപയോഗിച്ച് വാഹനമോടിക്കൽ, വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയും കാലാവധിയുമായി ബന്ധപ്പെട്ട് ടയറുകളുടെ ഉപയോഗം തുടങ്ങിയ മേഖലകളിൽനിന്നുകൊണ്ടുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ടയറുകൾ, പെയിന്റ്, പുക പുറന്തള്ളൽ എന്നിവയുടെ കാര്യത്തിൽ വാഹനമോടിക്കുന്നവർ കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും അവ പരിസ്ഥിതി, ശബ്ദമലിനീകരണങ്ങൾ സൃഷ്ടിക്കുമെന്നതിനാലും ഡ്രൈവർമാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന വരുംദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

