കുവൈത്തിലെ വർക് ഷോപ്പുകളിൽ പരിശോധന തുടരുന്നു
text_fieldsവാഹന വർക് ഷോപ്പുകളിൽ അധികൃതർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കണ്ടെത്തുന്നതിനായി വിവിധ ഇടങ്ങളിൽ പരിശോധന തുടരുന്നു. വ്യാഴാഴ്ച ശുവൈഖ് പ്രദേശത്തെ വർക് ഷോപ്പുകൾ, ഗാരേജുകൾ എന്നിവയിൽ പരിശോധന നടത്തി. 600 നിയമലംഘനങ്ങൾ കണ്ടെത്തി. എട്ടു വാഹനങ്ങൾ പിടിച്ചെടുത്തു. എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നിർമിച്ചുവിൽക്കുന്ന ഒരു വർക് ഷോപ് വാണിജ്യ മന്ത്രാലയം അടച്ചു.
വാഹനങ്ങളിൽ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളിൽ നിയമവിരുദ്ധമായി അമിത ശബ്ദത്തിനിടയാക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി നിരത്തിലിറങ്ങുന്നവർ നിരവധിയാണ്. ഇത് മറ്റു യാത്രക്കാർക്കും പൊതുജനങ്ങൾക്കും ശല്യമായതോടെയാണ് അധികൃതർ നടപടികളുമായി രംഗത്തിറങ്ങിയത്.
ഇതിനായി സഹായങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിറകെയാണ് രാജ്യത്ത് വ്യാപക പരിശോധന ആരംഭിച്ചത്. ബുധനാഴ്ചയും വിവിധ വർക് ഷോപ്പുകൾ, ഗാരേജുകൾ എന്നിവക്കെതിരെ നടപടി എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

