Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പാ​ര...

വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ന്നു

text_fields
bookmark_border
inspection
cancel
camera_alt

ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യി​ൽ

കു​വൈ​ത്ത് സി​റ്റി: വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍. കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും പൂ​ഴ്ത്തി​വെ​പ്പ് ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മാ​ളു​ക​ളി​ലും വ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളി​ലും ട​യ​ര്‍ ഷോ​പ്പു​ക​ളി​ലും പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​യ​താ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​ൽ​മി​യ പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ വ്യാ​ഴാ​ഴ്ച 13 നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ക​ട​ക​ളി​ല്‍ വി​ൽ​പ​ന​ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വി​ല മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കാ​വൂ. അ​ല്ലാ​ത്ത​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectiontrading center
News Summary - Inspection continues at trading centers
Next Story