പരിശോധന തുടരുന്നു; 55 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു
text_fieldsഅനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കുന്നു
കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിക്കുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതുമായ ക്യാമ്പുകൾ കണ്ടെത്തുന്നതിനായി പരിശോധന തുടരുന്നു. കഴിഞ്ഞദിവസം സ്പ്രിങ് കാമ്പസ് കമ്മിറ്റി വിവിധ ക്യാമ്പ് സൈറ്റുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും ചട്ടങ്ങൾ ലംഘിച്ച് വാടകക്ക് നൽകിയതുമായ 55 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു. 75 ക്യാമ്പ് ഉടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. നിയമലംഘനങ്ങൾ തിരുത്തണമെന്നും അല്ലെങ്കിൽ നീക്കം ചെയ്യൽ നേരിടേണ്ടിവരുമെന്നും ഇവർക്ക് മുന്നറിയിപ്പു നൽകി.
ക്യാമ്പ് ക്ലിയറൻസുകൾക്ക് പുറമേ, ക്യാമ്പിങ് ഏരിയകളിൽ സ്ഥാപിച്ചിരുന്ന 10 അനധികൃത പലചരക്ക് കടകൾ ഇൻസ്പെക്ടർമാർ പൊളിച്ചുമാറ്റി. പൊതുജന സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ക്രമസമാധാനം നിലനിർത്തുക എന്നിവ ഉറപ്പാക്കാൻ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനകളിലും നിരവധി നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

