Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിശോധന: 30 പേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ തുടരുന്ന സുരക്ഷ പരിശോധനയിൽ 30 പേർ കൂടി അറസ്റ്റിലായി. ഒരാഴ്ചയിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. പിടിയിലാകുന്നവരെ പാർപ്പിച്ച് ജയിൽ നിറയാനായതിനാൽ പരിശോധനക്ക് വേഗം കുറച്ചിട്ടുണ്ട്.
പിടിയിലാകുന്നവരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പിന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച ജഹ്റ ഗവർണറേറ്റിലാണ് പരിശോധന നടന്നത്. 15 പേർ താമസ നിയമലംഘകരും എട്ടുപേരുടെ വിസ കാലാവധി കഴിഞ്ഞതും ഏഴുപേർ തിരിച്ചറിയൽ രേഖകളും കൈവശംവെക്കാത്തവരും ആയിരുന്നുവെന്ന് ജഹ്റ ഗവർണറേറ്റിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

