അമ്മമാർക്കായി ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ‘ഇന്നർ വീൽ’
text_fieldsഇന്നർ വീൽ’ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ആശയസംവാദത്തിനും മാനസികോല്ലാസത്തിനുമായി അമ്മമാർക്കായി പ്രത്യേക വേദിയൊരുക്കി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ. സ്കൂളിലെ വിദ്യാർഥികളുടെ അമ്മമാരെ ഉൾക്കൊള്ളിച്ച് ‘ഇന്നർ വീൽ’ എന്ന പേരിലാണ് വേദി.കുട്ടികളുടെ പഠനകാര്യത്തിൽ ശ്രദ്ധ നൽകുന്നതിനൊപ്പം പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, സങ്കീർണവും മാനസികവുമായ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതെല്ലാം ഈ വേദിയിൽ ചർച്ചാവിഷയമാവും.
ഇന്നർ വീലിന്റെ പ്രാരംഭ സംഗമം ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ കൺവീനർ റീജ സന്തോഷ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സംസാരിച്ചു.
വർത്തമാനകാല സംഭവവികാസങ്ങളെ ആസ്പദമാക്കി അമ്മമാർക്ക് സ്കൂളിലെ കൗൺസലർമാർ പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തി. അമ്മമാരും അധ്യാപകരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജോയൻറ് കൺവീനർ ഹഫീസ ഷാഹിദ് പരിപാടികൾ നിയന്ത്രിച്ചു. ധന്യ അനീഷ് നന്ദി പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ നാജിയ ഖാദർ, പ്രേമ ബാലസുബ്രമണ്യൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

